---
title: "സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത: ബസിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ചു മുങ്ങി"
english_title: "Kumbalam Scooter Rider Injured in Bus Accident, Complaint Against Private Bus Staff"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383203/ vytilla-bus-accident-scooter-rider-injured-complaint"
published_at: "2026-09-18T06:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac86bb1c6a5_vytilla-bus-accident-scooter-rider-injured-complaint.jpg"
keywords: ["Bus Accident", "Ernakulam Bus Accident", "Private Bus", "Ernakulam News"]
---

# സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത: ബസിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ചു മുങ്ങി

> **Lead Summary:** വൈറ്റില : ബസിടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ചു മുങ്ങി സ്വകാര്യ ബസ് ജീവനക്കാർ. കുമ്പളം കൊപ്പറമ്പിൽ കെ.പി.രവീന്ദ്രന് ആണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

വൈറ്റില : ബസിടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ചു മുങ്ങി സ്വകാര്യ ബസ് ജീവനക്കാർ. കുമ്പളം കൊപ്പറമ്പിൽ കെ.പി.രവീന്ദ്രന് ആണ് ഗുരുതരമായി പരിക്കേറ്റത്.

എളംകുളം മെട്രോ സ്റ്റേഷനു സമീപം വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. മത്സരയോട്ടം നടത്തി വരികയായിരുന്ന ബസുകളിൽ ഒന്നാണ് രവീന്ദ്രനെ തട്ടിയിട്ടത്.

പിൻ ചക്രത്തിനടിയിൽ പെടാതിരുന്നതും തൊട്ടു പിന്നാലെ വരികയായിരുന്ന കാറ് പെട്ടെന്ന് ബ്രേക്കിട്ടതും കൊണ്ടു മാത്രമാണ് ദുരന്തം ഒഴിവായത്. മറ്റു വാഹനങ്ങളിലെ യാത്രക്കാർ ശ്രദ്ധയിൽ പെടുത്തിയതോടെ ബസ് അൽപം മുന്നിലേക്ക് മാറ്റി നിർത്തി.

ഓടിക്കൂടിയ ആളുകളാണ് രവീന്ദ്രനെയും സ്കൂട്ടറും റോഡരികിലേക്കു മാറ്റിയത്. ആശുപത്രിയിൽ എത്തിക്കാമെന്നു പറഞ്ഞ ബസുകാർ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാതെ തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

കിഴക്കേക്കോട്ടയിൽ ഇറക്കി ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടപ്പോഴേയ്ക്കും ബസുകാർ മുങ്ങി. പിന്നീട് ഓട്ടോറിക്ഷ പിടിച്ചാണ് വീട്ടിലെത്തിയത്. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്.

പനങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തോർത്ത് വിൽപന കൊണ്ടാണ് ജീവിതം പുലർത്തുന്നത്. പരിക്കേറ്റ തന്നെ ആശുപത്രിയിൽ ഉപേക്ഷിച്ച ബസുകാർക്കെതിരെ നടപടിയും നഷ്ടപരിഹാരവും വേണമെന്നാണ് ആവശ്യം.

**English Summary:**

A 67-year-old scooter rider, K.P. Ravindran from Kumbalam, was seriously injured after being hit by a private bus near Elamkulam Metro Station in Vyttila on Thursday around 4:30 pm. Ravindran alleges that the bus staff took him toward Thrippunithura Government Taluk Hospital, dropped him at Kizhakkekotta, and left after he was taken to the hospital by autorickshaw. He later returned home by autorickshaw. A doctor advised one week of rest. Ravindran has filed a complaint with Panangad Police and is seeking action and compensation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383203/ vytilla-bus-accident-scooter-rider-injured-complaint)